ദിലീപ് നാളെ പുറത്തേക്ക്: എന്തും സംഭവിക്കാം! | Oneindia Malayalam

2017-09-05 69

Embattled actor Dileep, who was arrested for allegedly plotting the February 17 actress case, has been given permission to take part in the death anniversary rituals of his father on Septemberr 6. The rituals will be held at Aluva Manappuram from 7 am to 11 am.

നീണ്ട കാരാഗൃഹവാസം കഴിഞ്ഞ് ജനപ്രിയനായകന്‍ ദിലീപ് നാളെ പുറത്തേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായിട്ട് രണ്ടു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദിലീപ് പുറംലോകം കാണുന്നത്. ഇതിനു മുന്‍പ് താരം ജയിലില്‍ നിന്നു പുറത്തിറങ്ങിയത് തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കിയപ്പോഴുമായിരുന്നു. ഇത്തവണ സ്വന്തം ആവശ്യത്തിനാണ് താരം ജയിലില്‍ നിന്നു പുറത്തെത്തുന്നത്.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനാണ് താരത്തിനു അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. നേരത്തേ രണ്ടു തവണ ഹൈക്കോടതിയെയും ഒരു തവണ അങ്കമാലി കോടതിയെയും ദിലീപ് ജാമ്യം തേടി സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.